എൻ.എസ്.യു.ഐ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും എറിക് സ്റ്റീഫൻ ദേശീയ സെക്രട്ടറി

Jaihind News Bureau
Saturday, May 2, 2020

 

എൻ.എസ്.യു.ഐ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും തിരുവനന്തപുരം സ്വദേശി എറിക് സ്റ്റീഫൻ ദേശീയ സെക്രട്ടറി ആയി നിയമിതനായി. നിലവിൽ ദേശീയ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. കെ.എസ്.യു തിരുവനന്തപുരം മുൻ ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സർക്കാർ ലോ കോളേജ് വിദ്യാർത്ഥിയാണ് എറിക് സ്റ്റീഫൻ. ആറു ജനറൽ സെക്രട്ടറിമാരും 16 സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. നീരജ് കുന്ദൻ ദേശീയ പ്രസിഡന്‍റ് ആയി തുടരും.