ഗായകൻ എരഞ്ഞോളി മൂസയുടെ ഭൗതിക ശരീരം ഖബറടക്കി

മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദിലായിരുന്നു കബറടക്കം. സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. തലശ്ശേരി ടൗൺ ഹാളിലായിരുന്നു പൊതുദർശനം.

ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഭൗതിക ശരീരം ഖബറടക്കത്തിനായി കൊണ്ടുപോയത്. തലശ്ശേരി മട്ടാമ്പ്രം ജുമാ മസ്ജിദിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമായിരുന്നു ഖബറടക്കം. എരഞ്ഞോളി മൂസ യോടുള്ള ആദര സൂചകമായിതലശ്ശേരി ടൗണിൽ ഉച്ചവരെ ഹർത്താൽ ആചരിച്ചു.

Comments (0)
Add Comment