വിജയൻ സേന തെരുവിലിറങ്ങിയാല്‍ ശക്തമായി നേരിടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന് തിരുവനന്തപുരത്ത് ആവേശോജ്വല വരവേല്‍പ്പ്

Jaihind Webdesk
Tuesday, November 21, 2023

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റായി തിരഞ്ഞെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ
രാഹുൽ മാങ്കൂട്ടത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ആവേശകരമായ വരവേൽപ്പ്. പഴയ ഗോപാൽ സേനയെന്ന പോലെ വിജയൻ സേനയുമായി പിണറായി തെരുവിൽ ഇറങ്ങിയാൽ യൂത്ത് കോൺഗ്രസ് ശക്തമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ ഒരുക്കിയത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായ ഡിവൈഎഫ്ഐ അതിക്രമത്തെയും മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും ശക്തമായ ഭാഷയിൽ രാഹുൽ വിമർശിച്ചു. പഴയ ഗോപാൽ സേനയെപ്പോലെ വിജയൻ സേനയുമായി പിണറായി തെരുവിൽ ഇറങ്ങിയാൽ ശക്തമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ നിറം ചാർത്തി മുന്നോട്ടു പോയാൽ അതിനെ പ്രതിരോധിക്കു മെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.