തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ആവേശം; തിരക്കിട്ട പ്രചാരണം; ബിജെപിക്കും സ്ഥാനാർത്ഥിയായി

Sunday, May 8, 2022

 

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണ ചൂടിൽ മുന്നണികൾ. ഇരു മുന്നണി സ്ഥാനാർത്ഥികളും നാളെ നാമനിർദേശ പത്രിക നൽകും. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷനും നാളെ നടക്കും. അതേസമയം ഏറെ വൈകി തൃക്കാക്കരയിൽ എ.എൻ രാധകൃഷ്ണനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് എ.എന്‍ രാധാകൃഷ്ണൻ.