എലത്തൂർ ട്രെയിന്‍ തീവെപ്പ്: ആക്രമണത്തിന് ശേഷം പ്രതി വസ്ത്രം മാറ്റി; സഹായിയെ കണ്ടെത്താന്‍ അന്വേഷണസംഘം

 

കോഴിക്കോട്/കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചു. ആക്രമണത്തിനു പിന്നാലെ ബാഗ് റെയിൽവേ ട്രാക്കിൽ നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചതെന്ന് വ്യക്തമല്ല. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതിയെ സഹായിച്ചത് ആരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Comments (0)
Add Comment