രമേശ് ചെന്നിത്തല ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു

Tuesday, June 4, 2019

ramesh chennithala

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു. ഒരു മാസക്കാലം നീണ്ടു നിന്ന  കഠിന   വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം  സമാഗതമാകുന്ന ചെറിയ പെരുന്നാള്‍ എല്ലാവരുടെയും ഹൃദയങ്ങളില്‍ സ്‌നേഹത്തിന്‍റെയും,   പരസ്പര വിശ്വാസത്തിന്‍റെയും,  ഒത്തൊരുമയുടെയും   നിലാവെളിച്ചം തൂകട്ടെ എന്നദ്ദേഹം ആശംസിച്ചു.

മത-വിശ്വാസ ഭേദങ്ങള്‍ക്കപ്പുറം മാനവികതയുടെ മഹദ് സന്ദേശം   പരത്തുന്ന ചെറിയ  പെരുന്നാളിന്‍റെ  പുണ്യം എല്ലാവരുടെ ജീവിതത്തിലും പുതിയ ചൈതന്യവും  പ്രകാശവും പരത്തട്ടെയെന്നും  അദ്ദേഹം തന്‍റെ ആശംസാ  സന്ദേശത്തില്‍ പറഞ്ഞു.