കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; മാസപ്പിറ കണ്ടു

Jaihind News Bureau
Thursday, March 19, 2026

 

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. പരപ്പനങ്ങാടിയില്‍ മാസപ്പിറവി കണ്ടു. വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാംമത വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.ശവ്വാല്‍ മാസപ്പിറ കാണുന്നതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികളുയരും. പുത്തനുടുപ്പുകള്‍ അണിഞ്ഞ് വിശ്വാസികള്‍ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടും.