സ്വർണ്ണക്കടത്തിലെ കള്ളപ്പണ ഇടപാട്: സ്വപ്നയെ രണ്ടാം ദിനം ചോദ്യം ചെയ്യുന്നു

Thursday, June 23, 2022

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യുന്നു. ഇന്നലെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡി നിർണ്ണായക നടപടിയിലേക്ക് കടന്നത്.