ഇ ബുൾജെറ്റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി ; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : ഇ-ബുൾജെറ്റ് വ്ലോഗർമാർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വ്ലോഗർമാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി.

പൊതുമുതല്‍ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും ഇ-ബുൾജെറ്റ്  സഹോദരന്മാരായ എബിനും ലിബിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അസഭ്യം പറഞ്ഞ സംഭവത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കേസെടുത്തതായി കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. റിമാന്‍ഡിലായ വ്ലോഗര്‍മാര്‍ സയറണ്‍ മുഴക്കി വണ്ടി ഓടിച്ചതില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം. പഴയ വീഡിയോകള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ സ്ഥലങ്ങള്‍ കണ്ടെത്തും. വിഡിയോകള്‍ നശിപ്പിക്കാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും പൊലീസ്.

 

Comments (0)
Add Comment