
കൊച്ചി: ഡി.വൈ.എഫ്.ഐ. മുന്‍ തൃക്കാക്കര വെസ്റ്റ് മേഖലാ കമ്മിറ്റി അംഗമായിരുന്ന എം.എസ്. ശരത് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃക്കാക്കര നഗരസഭയിലെ 15-ാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ ശരത് കുമാര്‍ ജനവിധി തേടും.
ഇത് നയപരമായ മാറ്റത്തേക്കാള്‍ പ്രാദേശികമായ പ്രശ്‌നങ്ങളാണ് കാരണമെന്ന് ശരത് കുമാര്‍ സൂചിപ്പിച്ചു. ബി.ജെ.പി.യെ ജയിപ്പിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള പ്രാദേശിക തലത്തിലെ നീക്കങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും ശരത് കുമാര്‍ വ്യക്തമാക്കി. സി.പി.എം. വിട്ടുള്ള തന്റെ ഈ തീരുമാനത്തിന് പാര്‍ട്ടിക്കുള്ളിലെ നിരവധി പേരുടെ മാനസിക പിന്തുണയുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.