പമ്പില്‍ കയറി കോലം കത്തിച്ച് ഡിവൈഎഫ്ഐ, ഓടി രക്ഷപ്പെട്ട് ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും; പ്രതിഷേധം

Jaihind Webdesk
Thursday, June 10, 2021

കോട്ടയം : ഇന്ധന വില വര്‍ധനക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പിലെത്തി കോലം കത്തിച്ചതിനെതിരെ പ്രതിഷേധവുമായി പമ്പ് ഉടമകള്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പമ്പിലെത്തി കോലം കത്തിച്ചതോടെ ഇന്ധനം നിറയ്ക്കാനെത്തിയവരും ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. എംസി റോഡില്‍ ചങ്ങനാശേരിക്കും അടൂരിനും ഇടയ്ക്കുള്ള പമ്പിലെത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ  ബുദ്ധിശൂന്യമായ പ്രവൃത്തി.

തീ പടര്‍ന്നതോടെ പമ്പിലുണ്ടായിരുന്നവര്‍ക്കെല്ലാം ഇറങ്ങി ഓടേണ്ടിവന്നു. കോലത്തിലെ തീ പൂര്‍ണ്ണമായും അണഞ്ഞതിന് ശേഷമാണ് പമ്പ് ജീവനക്കാര്‍ അടക്കം തിരികെ എത്തിയത്. സംഭവം വിവാദമായതോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉള്‍പ്പെടെ ഡിവൈഎഫ്ഐ മുക്കി. ഡിവൈഎഫ്ഐ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പമ്പുടമകള്‍ രംഗത്തെത്തി. പെട്രോള്‍ പമ്പിന് സമീപം ഇത്തരം ബുദ്ധിശൂന്യമായ പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്നും ഡിവൈഎഫ്‌ഐ നേതൃത്വത്തോട് പമ്പുടമകള്‍ ആവശ്യപ്പെട്ടു.