ലഹരിമരുന്ന്- സ്വര്‍ണ്ണക്കടത്ത് ബന്ധം അന്വേഷിക്കണം ; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, September 4, 2020

 

തിരുവനന്തപുരം: ലഹരിമരുന്ന്- സ്വര്‍ണ്ണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കേസിലെ പ്രതികള്‍ക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധം ഉണ്ട്. ലഹരിമരുന്ന് കേസില്‍ കേരളത്തിലും അന്വേഷണം വേണം. കേസില്‍ ബിനീഷ് കോടിയേരിയുടെ ബന്ധം അറിയണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അന്വേഷ ണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണ്. കേരള പൊലീസിന് അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ  മൗനം ദുരൂഹത വര്‍ധിപ്പിക്കുന്നു. ഭരണതലത്തില്‍ പാർട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുകയാണ്. കേസില്‍ പാർട്ടി സെക്രട്ടറിയുടെ മകന് ബന്ധമുള്ളതുകൊണ്ടാണോ പൊലീസ് കണ്ണടയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേസ് നർക്കോട്ടിക് സെല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

teevandi enkile ennodu para