കൃപേഷിന്‍റെ സ്വപ്ന ഭവനം യാഥാർഥ്യമായി; ഗൃഹപ്രവേശം ഇന്ന്

കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ സ്വപ്ന ഭവനം യാഥാർഥ്യമായി. ഇന്ന് ഗൃഹപ്രവേശനം നടക്കുന്ന വീട്, തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി ഹൈബി ഈഡൻ എം എൽ എ 44 ദിവസം കൊണ്ടാണ് യാഥാർഥ്യമാക്കിയത്.

https://www.youtube.com/watch?v=ZE31KTInSZ8&feature=youtu.be

സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് നാളെ യാഥാർഥ്യമാകാൻ പോകുന്നത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തും.   ഹൈബി ഈഡൻ സ്വന്തം മണ്ഡലമായ എറണാകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീടിന്‍റെ നിർമ്മാണം നടത്തിയത് . തന്‍റെ മകന്‍റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകുമ്പോൾ ഇതൊന്നും കാണാൻ മകനില്ലെന്ന ദുഖം മാത്രമേ കൃപേഷിന്‍റെ അച്ഛൻ കൃഷ്ണന് പറയുവാനുണ്ടായിരുന്നുള്ളു.

തണൽ ഭവന പദ്ധതിയിൽ ഹൈബി നിർമ്മിക്കുന്ന 30 മത്തെ വീടാണ് കൃപേഷിന്‍റേത്. ഏകദേശം 1100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് ശുചിമുറികളോട് കൂടിയ കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളും എല്ലാം അടങ്ങുന്ന കൃപേഷിന്‍റെ ഈ സ്വപ്നഭവനം യാഥാർത്ഥ്യമായത് 44 ദിവസം കൊണ്ടാണ്.

Comments (0)
Add Comment