ഗവർണർ പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുത് : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, December 30, 2019

ഗവർണർ ഇരിക്കുന്ന പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔചിത്യത്തോടെയുള്ള സമീപനമാണ് ഗവർണറിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രൊട്ടോക്കോൾ ലംഘനമുണ്ടായില്ല. പ്രതിഷേധിക്കുന്നവർക്കെതിരെ പി.ഡി.പി.പി പ്രകാരം കേസെടുക്കുന്ന നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.