സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്

Jaihind Webdesk
Wednesday, November 28, 2018

സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി. ശരണം വിളിക്കുന്നതിനും നാമജപത്തിനും വിലക്കില്ല. നടപ്പന്തലില്‍ വിരിവെക്കുന്നതിനും അനുമതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയിലും നടപ്പന്തലില്‍ വിരിവെക്കാം.

നാമജപത്തിനായി കൂട്ടംകൂടുന്നതിന് വിലക്കില്ല, എന്നാല്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതിനുള്ള വിലക്ക് തുടരും. വാവരുനടയിലെ നിയന്ത്രണങ്ങളും തുടരും. ജില്ലാ കളക്ടറാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സംഘര്‍ഷാവസ്ഥയില്‍ മാത്രമേ പോലീസ് ഇടപെടലുണ്ടാകൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ശബരിമലയിലെ പോലീസ് നടപടിയിലും അടിസ്ഥാനസൌകര്യങ്ങളുടെ അപര്യാപ്തതയിലും ഹൈക്കോടതി സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിനാണ് തീരുമാനം.