തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എകെജി സെന്ററില്‍ ദേശീയ പതാകയെ അനാദരിച്ച സംഭവത്തില്‍ ഡിജിപിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി. കമ്മീഷണർക്ക് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷായാണ് പരാതി നല്‍കിയത്.
ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ 2002, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ഓഫ് നാഷണല്‍ ഹോണര്‍ ആക്ട് എന്നിവയുടെ ചട്ടങ്ങള്‍ പാലിക്കാതെ ദേശീയ പതാക ഉയര്‍ത്തിയത് നിയമലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ദേശീയപതാകയെ അപമാനിച്ചതിലും അവഹേളിച്ചതിലും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.