അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്താണ് കാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സര്‍ക്കാര്‍ നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ കോടതിയിലെ വാദം. അതിനാല്‍, കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യത്തിലെ പ്രാധാന്യം. ഉന്നത ഉദ്യോഗസ്ഥനാണോ കേസ് അന്വേഷിച്ചതെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. ഉന്നത ഉദ്യോഗസ്ഥനെ കുറിച്ച് കിഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന കോടതി ് സംശയമുന്നയിച്ചു. സര്‍ക്കാര്‍ നടപടികളെല്ലാം അറിയിക്കണമെന്ന് ഡിജിപിക്ക് നിര്‍ദേശും നല്‍കി. വിജിലന്‍സ് ഡയറക്ടറോടും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.