സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

Jaihind Webdesk
Tuesday, August 8, 2023

തിരുവനന്തപുരം: സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു.

നാളെ രാവിലെ 9.00മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു. വൈകീട്ട് എറണാകുളം സെൻട്രൽ
ജുമാ മസ്ജിദിൽ 6.00മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.

കൊച്ചിൻ കലാഭവന്‍റെ മിമിക്സ് പരേഡിലൂടെ തിളങ്ങിയ സിദ്ദിഖ് സുഹൃത്തും നടനും സംവിധായകനുമായ ലാലിനൊപ്പം ചലച്ചിത്ര സംവിധായകനായി അരങ്ങേറുകയായിരുന്നു. ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു.മലയാള സിനിമ ലോകത്തേക്ക് പുത്തന്‍ സിനിമ സങ്കല്‍പ്പങ്ങള്‍ക്ക് ഇതോടെ മിഴി തുറക്കുകയായിരുന്നു.