വീണ്ടും ധര്‍മജൻ വിവാഹിതനായി, നിയമപരമായി, ‘വധു ഭാര്യ അനൂജ’

Jaihind Webdesk
Monday, June 24, 2024

 

എറണാകുളം: വിവാഹവാർഷിക ദിനത്തിൽ രസകരമായ ആഘോഷവിശേഷം പങ്കുവച്ച് ധർമജൻ ബോൾഗാട്ടി.  ധര്‍മജനും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്‍റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം പറഞ്ഞു.

തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്‍റെ മക്കള്‍. നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.