
ധര്‍മ്മടം: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ കീഴത്തൂര്‍ കുഴിയില്‍ പീടികയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ അക്രമം. കീഴത്തൂര്‍ കുഴിയില്‍ പീടിക സ്വദേശിയായ പ്രഭാകരനാണ് (70) മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്.
കീഴത്തൂര്‍ യു.പി സ്‌കൂളിലെ 70-ാം നമ്പര്‍ ബൂത്തില്‍ ബൂത്ത് ഏജന്റിനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് പ്രഭാകരന് നേരെ ആക്രമണമുണ്ടായത്. മയിലുള്ളി മെട്ടയില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പ്രഭാകരനെ ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്.