സന്നിധാനത്ത് വീണ്ടും നാമജപപ്രതിഷേധം; അറസ്റ്റ്

Jaihind Webdesk
Sunday, November 25, 2018

Sabarimala-68-protestors-arrested-remand

 

നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെ സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 82 പേർക്കും ജാമ്യം ലഭിച്ചു. വാവർ നടയ്ക്ക് സമീപം സുരക്ഷാ മേഖലയിലും പുറത്തുമായി നാമം ജപിച്ചിരുന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് നൂറോളം പേർ രണ്ടിത്തായി ശരണം വിളിച്ച് കുത്തിയിരുന്നത്.

ബാരിക്കേട് വെച്ച് തിരിച്ചിരുന്നിടത്ത് അമ്പത് പേരടങ്ങുന്ന സംഘവും ഫെസ്റ്റിവൽ കൺട്രോൾ ഓഫീസിന് മുന്നിൽ മറ്റൊരു സംഘവുമാണ് ശരണം വിളിക്കുകയും നാമം ജപിക്കുകയും ചെയ്തത്. ഹരിവരാസനം പാടി നടയടച്ച ശേഷം ഇവരെ അറസ്റ്റ് ചെയ്ത് പമ്പയിലേക്ക് കൊണ്ടുപോയി. വൻ പോലീസ് സന്നാഹം കൈകോർത്ത് വലയം തീർത്താണ് പ്രതിഷേധക്കാരെപമ്പയിലേക്ക് കൊണ്ട് പോയത്. അതേ സമയം കഴിഞ്ഞ രണ്ട് ദിവസം സന്നിധാനത്ത് ശരണം വിളിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.