‘വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം; കെ റെയിലില്‍ യുഡിഎഫിന്‍റേത് കൃത്യമായ നിലപാട്’: ശശി തരൂർ എംപി

Wednesday, May 18, 2022

 

കൊച്ചി : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണത്തിന് മുന്നോടിയായി ഡോ. ശശി തരൂർ എംപി ആൻഡ് യൂത്ത് ലീഡേഴ്സ് എന്ന പേരിൽ സംഘടിപ്പിച്ച യുവജനസംവാദ പരിപാടി ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. കെ റെയിൽ പദ്ധതിയിൽ കൃത്യമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്ന് ശശി തരൂർ എംപി പറഞ്ഞു. വികസനം നടപ്പാക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാകണമെന്നും സർക്കാരിന്‍റെ നടപടികൾ വികസനമല്ല, ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പരിപാടിയിൽ എംപിമാർ, എംഎൽഎമാർ മുസ്‌ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.