തിരുവനന്തപുരം : ലൈഫ് പദ്ധതിയിലെ അഴിമതി ബോധ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കാന്‍ തയാറായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ചുള്ള നടപടികള്‍ എടുക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. സി.ബി.ഐ അന്വേഷണത്തോടെ കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര ആരോപണം ഉയർന്നിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാന്‍ വൈകിയത് സ്വാഭാവികമായും സംശയം ജനിപ്പിക്കുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനില്‍ അക്കര എം.എല്‍.എ സി.ബി.ഐക്ക് പരാതി നല്‍കിയത്. ലൈഫ് പദ്ധതിയില്‍ നാല് കോടിയിലേറെ രൂപ കമ്മീഷനായി നല്‍കി എന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും സർക്കാരിലെ മന്ത്രിമാരും തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വരുമ്പോള്‍ അത് രാഷ്ട്രീയ പ്രേരിതം എന്ന് എങ്ങനെ പറയാനാകുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
https://www.youtube.com/watch?v=Y1yxsgG-kpA