അഴിമതിയിൽ ആരോപണമുയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് ഭയം; കൊള്ളക്ക് കാവൽ നിക്കുന്ന പ്രസ്താനമായി സിപിഎം മാറി; മാത്യു കുഴൽനാടന്‍ എംഎല്‍എ

Jaihind Webdesk
Monday, September 11, 2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവൽ നിക്കുന്ന പ്രസ്താനമായി സിപിഎം മാറിയെന്നും കുഴല്‍നാടന്‍ എംഎല്‍എ. വീണവിജന്‍ മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ചപ്പോഴാണ്  മാത്യു കുഴൽനാടന്‍റെ പരാമര്‍ശം. ഇത്ര വലിയ ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്നും കുൽനാടൻ.

മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോര്‍ഡ് രേഖകളിലുള്ളത്. എന്നാൽ അതിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ലെന്നും മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണക്കെതിരായി ആരോപങ്ങൾ ഉയർന്നപ്പോൾ മറുപടി നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സേവനവും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും നിയമവിരുദ്ധമായി കൈപ്പറ്റിയ പണത്തിന് സിപിഐഎം പരിച തീര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവൽ നിക്കുന്ന പ്രസ്താനമായി സിപിഎം മാറിയെന്നും കുഴല്‍നാടന്‍ സഭയില്‍ ആരോപിച്ചു.
അഴിമതിയിൽ ആരോപണമുയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് ഭയമാണെന്നും സാധാരണ കമ്യൂണിസ്റ്റുകാരന് വേണ്ടി അക്കാര്യം തുറന്നുപറയാന്‍ തനിക്ക് ഭയമില്ലെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേർത്തു.

അതേസമയം മാസപ്പടി അഴിമതി സഭയിൽ ഉയർന്നതോടെ വലിയ എതിർപ്പുയർത്തി ഭരണപക്ഷവുമെത്തി.യുഡിഎഫിന് പുതുപ്പള്ളി ജയത്തിന്റെ ധാർഷ്ട്യമാണ്. മാധ്യമ തലക്കെട്ടിന് വേണ്ടി സഭയെ ദുരുപയോഗിക്കാൻ അനുവദിക്കരുത്. നിയമസഭയിൽ അംഗമല്ലാത്ത ആൾക്കെതിരെയാണ് ആരോപണമെന്നാണ് ഭരണപക്ഷം കുറ്റപ്പെടുത്തി. എന്നാൽ മാത്യു ഉന്നയിച്ചത് ചട്ടപ്രകാരമുള്ള അഴിമതി ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.