കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വി.കെ ശ്രീകണ്ഠന്‍ എം.പി നയിക്കുന്ന ദേശസുരക്ഷാ യാത്ര ജനുവരി 27ന്

Jaihind News Bureau
Saturday, January 25, 2020

പാലക്കാട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ എം.പി നയിക്കുന്ന ദേശസുരക്ഷാ യാത്രയ്ക്ക് ജനുവരി 27 ന് തുടക്കമാകും. വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്ര 29ന് സമാപിക്കും.

തൃത്താല കൂറ്റനാട്ടിൽ 2 7ന് രാവിലെ 10ന് കെ മുരളീധരൻ എം.പി ജാഥ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പട്ടാമ്പി, അഞ്ചിന് ഷൊർണൂർ, ആറിന് ഒറ്റപ്പാലം എന്നിവിടങ്ങളിൽ ജാഥ പര്യടനം നടത്തും. 28 ന് രാവിലെ 10 ന് മണ്ണാർക്കാട്, വൈകിട്ട് നാലിന് കോങ്ങാട്, അഞ്ചിന് കല്ലേപ്പുള്ളി, ആറിന് പിരായിരി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

28ന് നടക്കുന്ന വിവിധ യോഗങ്ങളിൽ മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. 29ന് രാവിലെ 10ന് കൊഴിഞ്ഞാമ്പാറ, വൈകിട്ട് നാലിന് കൊല്ലങ്കോട്, അഞ്ചിന് കുഴൽമന്ദം, ആറിന് കോട്ടായി എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തുക.

ആലത്തൂർ എം.പി രമ്യ ഹരിദാസ്, എം.എൽ.എമാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ, ജില്ലയിലെ കോൺഗ്രസ് നേതാക്കളായ വി.എസ് വിജയരാഘവൻ, സി.വി ബാലചന്ദ്രൻ, സി ചന്ദ്രൻ, സി.പി മുഹമ്മദ്, കെ.എ ചന്ദ്രൻ, വി.സി കബീർ, കെ. അച്യുതൻ, എ.വി ഗോപിനാഥ്, പി.ജെ പൗലോസ്, എ രാമസ്വാമി, തുടങ്ങിയവർ ജാഥയുടെ വിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കും.