‘പി ജയരാജന് സീറ്റ് നല്‍കാത്തത് കണ്ണൂരില്‍ കനത്ത തിരിച്ചടിയാകും’ ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ധീരജ് കുമാർ

 

കണ്ണൂർ : പി ജയരാജനെ വെട്ടിനിരത്തിയ നടപടി കണ്ണൂരില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്ന് സിപിഎം പുറത്താക്കിയ ധീരജ് കുമാർ. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ധീരജ് കുമാര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് രാജിവെച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ധീരജ് കുമാർ വ്യക്തമാക്കി.

സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരുന്നു ധീരജ് കുമാര്‍. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നാലെ ധീരജിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് ധീരജ് വ്യക്തമാക്കി.

ജയരാജന് പാർട്ടി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പിജെ ആർമി കടന്നാക്രമണം നടത്തി. മുഖ്യമന്ത്രിക്കെതിരെയും രോഷം ഉയർന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാട്ടിയാണ് ധീരജിനെ പുറത്താക്കിയത്. പള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായിരുന്നു ധീരജ് കുമാര്‍.

Comments (0)
Add Comment