കനത്ത മൂടല്‍മഞ്ഞിന്‍റെ പിടിയില്‍ ഡല്‍ഹി; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

Jaihind Webdesk
Friday, December 29, 2023

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ് തുടരുന്നു. അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്നാണ് ഡൽഹിയിൽ മുടല്‍മഞ്ഞ് രൂപപ്പെട്ടത്. പലയിടത്തും 150 മീറ്ററിൽ താഴെയായി കാഴ്ച പരിധി പരിമിതപ്പെട്ടു. കാഴ്ച പരിധി കുറഞ്ഞതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുകയാണ്. വിമാനങ്ങൾ ജയ്പൂരിലേക്ക് വഴിതിരിച്ചു വിടുന്ന സാഹചര്യവുമുണ്ടായി. കനത്ത മൂടൽമഞ്ഞ് മൂലം നിരവധി ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ഡൽഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്.