പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jaihind News Bureau
Friday, November 15, 2019

ഐ.എൻ.എക്സ് മീഡിയ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ ഇന്ന് ഡൽഹി ഹൈക്കോടതി വിധി പറയും. നിലവിൽ ചിദംബരം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 27 വരെയാണ് കസ്റ്റഡി കാലാവധി .കേസിൽ ഒക്ടോബർ 16 നാണ് ചിദംബരത്തെ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 22ന് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇ.ഡി. കസ്റ്റഡിയിൽ എടുത്തിരുന്നതിനാൽ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.