ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻമാരുടെ സമർപ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുൽഗാന്ധി. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും ഭാവിയിൽ ഇന്ത്യയുടെ നിരവധി ശാസ്ത്ര പദ്ധതികൾക്ക് വഴികാട്ടിയാണിതെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. ??
— Rahul Gandhi (@RahulGandhi) September 6, 2019
ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായുള്ള വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെതുടർന്ന് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ അഭിനന്ദിച്ചും പ്രോത്സാഹനമേകിയും രാഹുൽ എത്തിയത്. റഫ് ബ്രേക്കിംഗിനു ശേഷം ഫൈൻ ലാൻഡിങ്ങിനിടെ സാങ്കേതിക പ്രശ്നങ്ങൾ അഭിമുഖീകരിച്ചതോടെയാണ് ലാൻഡിംഗ് പ്രക്രിയ തടസപ്പെട്ടത്.
https://www.youtube.com/watch?v=UCU1V873kmE