താനൂര്‍ കസ്ററഡി മരണം; സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം; പോലീസിനെ വെളളപൂശി മുഖ്യമന്ത്രി

Jaihind Webdesk
Thursday, August 10, 2023

തിരുവനന്തപുരം: താനൂരിൽ നടന്നത്കരുതിക്കൂട്ടിയുള്ള കസ്റ്റഡി കൊലപാതകമെന്ന്പ്രതിപക്ഷം.മലപ്പുറം എസ്പിയെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യം. താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡിമരണം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചാണ് പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചത്. മലപ്പുറം എസ് പി യെനിലനിർത്തി കൊണ്ട് നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമാകുന്നും ക്രൂരമായ കസ്റ്റഡി കൊലപാതകത്തിലെമുഴുവൻ തെളിവുകളും എസ്പി ഇല്ലാതാക്കുകയാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച എൻ ഷംസുദ്ദീൻ ആരോപിച്ചു.

അതേസമയം താനൂരിലേത് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു ന്യായികരിച്ച മുഖ്യമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ എൻ കൗണ്ടർ കണക്കുകൾ നിരത്തി പോലീസിനെ വെള്ള പൂശു വാൻ ശ്രമിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു.

കേരളത്തിൽ പോലീസ് നടത്തിയവ്യാജ എന്‍ കൗണ്ടർകൊലപാതകങ്ങൾഎണ്ണിപ്പറഞ് തിരിച്ചടിച്ച പ്രതിപക്ഷ നേതാവ്പോലീസിന്റേത് നാണംകെട്ട സമീപനമാണെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക ഗൂഢസംഘം പോലീസിനെ ഹൈജാക്ക് ചെയ്ത് പരിതാപകരമായ അവസ്ഥയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.

താനൂർ കസ്റ്റഡി മരണത്തിലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.