തെരഞ്ഞെടുപ്പ് രേഖകള്‍ ചോരുന്ന സംഭവം: കെ സുധാകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Jaihind Webdesk
Friday, May 3, 2019

K-Sudhakaran

കളക്ട്രേറ്റിൽ നിന്നും തെരഞ്ഞെടുപ്പ് രേഖകൾ ചോരുന്ന സംഭവത്തില്‍ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ കളക്ടർക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുഴുവൻ നടപടികളും റെക്കോർഡ് ചെയ്യുന്നതിനുവേണ്ടി വെബ്കാസ്റ്റിംഗും വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടെയുള്ള നടപടികൾ തെരഞ്ഞെടുപ്പ് രംഗത്ത് ഏർപ്പെടുത്തിയിരുന്നതിൽ സർക്കാറിന്‍റെ ഔദ്യോഗിക സ്വകാര്യ രേഖയായ വീഡിയോ റെക്കോർഡ് ചെയ്തത് എൽ.ഡി.എഫ് നേതൃത്വത്തിൽ വ്യാപകമായി ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കപ്പെടുകയാണ്.

എൽ.ഡി.എഫിനെ സഹായിക്കുന്നതിന് വേണ്ടി വീഡിയോ റിക്കാർഡ്‌ ചെയ്ത കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തി ദ്വീപിലെ വീഡിയോ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പരസ്യമാക്കപ്പെട്ടിരിക്കുകയാണ്.
രഹസ്യമായി സൂക്ഷിക്കേണ്ട രേഖകൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണെന്നും ഈ ദൃശ്യങ്ങൾ കളക്ടർക്ക് സീൽ ചെയ്ത് സമർപ്പിച്ചതുമാണ്. ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങൾ പരസ്യമാക്കാൻ വരണാധികാരികൂടിയായ കളക്ടർ കൂട്ട് നില്‍ക്കുന്നതും ശരിയായ നടപടിയല്ലെന്നും ഇക്കാര്യത്തിൽ അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.