ജി എസ് ടി യോഗം ഇന്ന്; ഇലക്ട്രിക്ക് വാഹനങ്ങളുടെ കുറച്ച നികുതി നിരക്കില്‍ തീരുമാനമാകും

Jaihind Webdesk
Saturday, July 27, 2019

വ്യാഴാഴ്ച സഭാ നടപടികൾ നീണ്ടു പോയതിനെ തുടർന്ന് മാറ്റി വച്ച ജി എസ് ടി യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ഇലക്ട്രിക്ക് വാഹനങ്ങളുടെ കുറച്ച നികുതി നിരക്ക്‌ നിശ്ചയിക്കൽ അടക്കമുള്ള നിർണായക വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ കൗൺസിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് നികുതി കുറക്കുകയും പുതിയ നിരക്ക് നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി റിപ്പോർട്ട് ഇന്നത്തെ യോഗത്തിൽ സമർപ്പിച്ച് ചർച്ച ചെയ്യും. നിലവിലുള്ള 12 ശതമാനം നിരക്ക് അഞ്ച് ശതമാനം ആക്കാനാണ് നീക്കം. വാടകയ്ക്ക് കൊടുക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള നികുതി പതിനെട്ടിൽ നിന്ന് അഞ്ചാക്കി കുറച്ചേക്കും. ലോട്ടറി നികുതി എകീകരണവും ചർച്ചക്ക് വരും. സംസ്ഥാന ലോട്ടറിക്കും സ്വകാര്യ ലോട്ടറിക്കും ഒരോ നികുതി കൊണ്ട് വരാനുള്ള നിർദ്ദേശത്തെ കേരളം ശക്തമായി എതിർക്കുന്നുണ്ട്.