കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ കുതിര കച്ചവട ശ്രമങ്ങള്‍ക്കിടെ കോൺഗ്രസിന്‍റെ നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. മുഴുവൻ എം.എൽ.എമാരും വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്ന് കോണ്‍ഗ്രസ് നിർദേശം നല്‍കിയിട്ടുണ്ട്. പങ്കെടുക്കാത്തവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.
എല്ലാ എം.എൽ.എമാരുമായും ഫോണിൽ ചർച്ച നടത്തിയതായി കര്‍ണാടകയുടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. ബി.ജെ.പി നടത്താന്‍ ശ്രമിച്ച ഈ കുതിരക്കച്ചവടം ദേശീയ തലത്തിൽ തന്നെ അവർക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മന്ത്രി ഡി.കെ ശിവകുമാറും നടത്തിയ സേവ് കര്‍ണാടക ഓപ്പറേഷൻ, ബി.ജെ.പി നടത്തിയ ഓപ്പറേഷന്‍ താമരയുടെ തണ്ടൊടിച്ചിരുന്നു. താമര കർണാടകത്തിൽ വിരിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നിരവധി കോൺഗ്രസ് എം.എൽ.എമാർ സ്ഥാനം രാജിവെക്കുമെന്നും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. പക്ഷെ കോണ്‍ഗ്രസിന്‍റെ കൗണ്ടര്‍ അറ്റാക്കില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര നീക്കം പരാജയപ്പെടുകയായിരുന്നു.