രാജ്കുമാറിനെ കസ്റ്റഡിയിൽ കൊല്ലാക്കൊല ചെയ്തത് ആർക്ക് വേണ്ടി..? ഉത്തരം തേടി ക്രൈംബ്രാഞ്ച്

നെടുംങ്കണ്ടം പോലീസ് കസ്റ്റഡിയിൽ രാജ്കുമാറിനെ കൊല്ലാക്കൊല ചെയ്തത് ആർക്ക് വേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം തേടി ക്രൈംബ്രാഞ്ച്. തട്ടിയെടുത്ത കോടിക്കണക്കിന് രൂപ കൊണ്ടു പോയത് ആരെന്ന് ഉത്തരം ലഭിച്ചാൽ പോലീസിന്‍റെ മൂന്നാം മുറക്ക് പിന്നിൽ ആരെന്ന് വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണക്ക് കൂട്ടൽ.

നെടുംങ്കണ്ടം സ്റ്റേഷനിൽ മൂന്നാം മുറ പ്രയോഗിച്ച ഉദ്യോഗസ്ഥർ ആരൊക്കെ.ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം. മറ്റാർക്കെങ്കിലും മനസ്സറിവുണ്ടൊ, ഉന്നത ഉദ്യോഗസ്ഥരുടെ അറിവിന് കൂടുതൽ തെളിവുകൾ തുടങ്ങിയവയാണ് അന്വേഷിക്കുന്നത്. എന്നാൽ കോടികളുടെ ഇടപാടിന് പ്രാപ്തനല്ലാത്ത ബിനാമി മാത്രമായിരിക്കാൻ സാധ്യതയുള്ള രാജ് കുമാറിന്‍റെ ബോസ് ആരെന്ന അന്വേഷണത്തിന് ഊന്നൽ നൽകുന്നു. കോടികൾ കൈക്കലാക്കിയവർ രാജ് കുമാറിനെ ഇല്ലാതാക്കേണ്ടതൊ ഭയപെടുത്തി നിശബ്ദനാക്കേണ്ടതൊ ഉണ്ടായിരുന്നു. ഇതാരാണെന്ന് കണ്ടെത്തിയാൽ ക്രൂര കസ്റ്റഡി മർദനത്തിന് ഇരയാക്കിയ പോലീസുകാരുടെ താൽപര്യം വ്യക്തമാകും. കാര്യമായ തുകയൊന്നും കൈയിലില്ലെന്ന് ഏതാണ്ട് വൃക്തമായിട്ടും കൈകാര്യം ചെയ്യാൽ പോലീസിനു പ്രേരകമായത്. തുക തട്ടിയവരുടെ താൽപര്യമാകാമെന്നാണ് സംശയിക്കുന്നത്. പണം കണ്ടെത്താനാണ് പോലീസ് കസ്റ്റഡിയിൽ വച്ച് മർദിച്ചതെന്ന് ആരോപണം ഉയരുമ്പോഴും പണം എടുത്തത് ആരെന്ന് അജ്ഞാതമാണ്. മൂന്നിലേറെ സ്വാശ്രയ സംഘങ്ങൾ തട്ടിപ്പിനിരയായെന്നും ഓരോ ദിവസവും പിരിച്ചെടുക്കുന്ന പണം വൈകുന്നേരങ്ങളിൽ കുമളിയിലെത്തിച്ച് ആർക്കോ കൈമാറിയിരുന്നെന്നും ഹരിത ഫിനാൻസിലെ കളക്ഷൻ ഏജന്‍റ് വെളിപ്പെടുത്തിയിരുന്നു. രാജ് കുമാർ പിടിയിലാകുമെന്ന ഘട്ടത്തിൽ പണം തിരികെ നൽകുന്നതിന് ശ്രമം നടത്തിയെങ്കിലും ബോസിനെ ഇയാൾ ഭയപെട്ടിരുന്നതായും സൂചനയുണ്ട്.

https://youtu.be/5Ktb4nIkH8c

Custody Murder Casenedumkandam
Comments (0)
Add Comment