വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന് തുടക്കം; തെറ്റ് തിരുത്തൽ രേഖ ചർച്ച ചെയ്യും; വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ചർച്ചയാവും

Jaihind News Bureau
Wednesday, August 21, 2019

തെറ്റ് തിരുത്തലിന്‍റെ ഭാഗമായുള്ള പാർട്ടി രേഖ ചർച്ച ചെയ്യാൻ മൂന്ന് ദിവസം നീളുന്ന സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ടിന് കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നൽകിയിരുന്നു. നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന സംഘടനാ റിപ്പോർട്ട് ആണ് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്. സംഘടനാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നേതൃത്വം ഇച്ഛാശക്തി കാണിക്കുന്നില്ലെന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.

തുടർച്ചയായ വിവാദങ്ങൾ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നതായും യോഗത്തിൽ അഭിപ്രായ മുയർന്നു. സെക്രട്ടറിയേറ്റിന്റെ നിർദേശങ്ങൾ സംസ്ഥാന സമിതി ചർചർച്ച ചെയ്ത് അന്തിമ ധാരണയിൽ എത്തും.