സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. ഡിസ്റ്റലറി ബ്രുവറി അഴിമതി സി.പി.എമ്മിനെയും സർക്കാരിനെയും വേട്ടയാടുമ്പോൾ സംസ്ഥാന സമിതിയിൽ വിഷയം ചർച്ച ചെയ്തേക്കും. പി.കെ.ശശി എം.എൽ.എക്ക് എതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഇതു വരെ നടപടി ഉണ്ടായിട്ടില്ല.
മദ്യ ഉത്പാദന ശാലകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് പാർട്ടിയും സർക്കാരും അഴിമതി ആരോപണം നേരിടുന്ന സാചര്യത്തിൽ വിഷയം സംസ്ഥാന സമിതി ചർച്ച ചെയ്യം. നിലവിൽ സംഘടനാ വിഷയങ്ങളാണ് അജണ്ടയിൽ ഉൾപെടുത്തിയിരിക്കുന്നത്. എന്നാൽ അഴിമതി ആരോപണത്തിൽ സർക്കാർ കുരുക്കിലാകുമ്പോൾ ഇത് എങ്ങനെ നേരിടുമെന്ന് പാർട്ടിയിൽ ആശയക്കുഴപ്പം നില നിൽക്കുകയാണ്. വിഷയത്തിൽ എക്സൈസ് -വ്യവസായ മന്ത്രിമാർ തമ്മിലുള്ള തർക്കവും പാർട്ടിയെ വലയ്ക്കുന്നു.
പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ വെല്ല വിളിച്ചുട്ടും സി.പി.എം മറുപടി നൽകിയിട്ടില്ല. പാർട്ടി സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായ സാഹചര്യത്തിൽ സംസ്ഥാന സമിതിയിലും അംഗങ്ങൾ വിശദീകരണം ആവശ്യപ്പെടും. ആരോപണത്തിന്‍റെ കുന്തമുന പാർട്ടി കണ്ണൂർ ലോബിയിലേക്ക് നീങ്ങുമ്പോൾ മുഖ്യമന്ത്രിയും പ്രതി കൂട്ടിലാക്കുന്നു. പാർട്ടിയുമായി ബന്ധമുള്ളവർക്കാണ് ബ്രൂവറിയും ഡിസ്റ്റലറിയും ലഭിച്ചത് . പാർട്ടി ഇത് സംബന്ധിച്ച് മറുപടി പറയേണ്ടി വരുമെന്ന് സമിതിയിൽ അഭിപ്രായം ഉയരും. പി.കെ ശശി വിഷയം സെക്രട്ടേറിയേറ്റ് പരിഗണിക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സമിതിക്കിടെ സെക്രട്ടേറിയേറ്റ് യോഗം ചേർന്നേക്കും. ഡിവൈഎഫ്ഐ വനിത നേതാവിന്‍റെ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നിയമിച്ചു അന്വേഷണ കമ്മീഷൻ ബന്ധപ്പെട്ടുവരിൽ നിന്നും മൊഴി എടുത്തിരുന്നു. പരാതിക്ക് പിന്നിൽ ഗുഡാലോചന ഉണ്ടെന്ന് ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചു. ശശിക്ക് എതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ് റിപോർട്ട് ലഭിച്ചതോടെ പാർട്ടി നടപടി വൈകുമെന്നാണ് സൂചന.