സി.പി.എം വിമതന്‍ പിന്തുണച്ചു ; മാവേലിക്കര നഗരസഭ പിടിച്ച് യു.ഡി.എഫ്

 

ആലപ്പുഴ : മാവേലിക്കര നഗരസഭാ ഭരണം പിടിച്ച് യു.ഡി.എഫ്. സി.പി.എം വിമതനായ കെ.വി ശ്രീകുമാറിന്‍റെ പിന്തുണയിലാണ് യു.ഡി.എഫ് അധികാരമുറപ്പിച്ചത്. ആദ്യ മൂന്നു വർഷം ശ്രീകുമാർ  നഗരസഭാ അധ്യക്ഷനാകും. ശ്രീകുമാര്‍ കോണ്‍ഗ്രസില്‍ അംഗമാവുകയും ചെയ്യും.

28 അംഗങ്ങളുള്ള നഗരസഭയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. എട്ട് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 9 വോട്ടുകൾ അസാധുവായി. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും 9 വോട്ട് ലഭിച്ചു. എല്‍.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിച്ച വി.കെ ശ്രീകുമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ മാവേലിക്കര നഗരസഭ യു.ഡി.എഫ് നേടുകയായിരുന്നു.

Comments (0)
Add Comment