മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് സ്ത്രീവിഷയത്തില്‍ പുറത്താക്കപ്പെട്ട പി. ശശി; സിപിഎം നയം വ്യക്തം: രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍ എംപി

Sunday, September 1, 2024

 

കൊച്ചി: മുഖ്യമന്ത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. സ്ത്രീവിഷയത്തിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ പി. ശശിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. ഇതിൽ തന്നെ പാർട്ടിയുടെ നിലപാട് വ്യക്തം. സിപിഎമ്മിന്‍റെ നയമെന്തെന്ന് പി.വി. അൻവറിന്‍റെ വാക്കുകളിൽ നിന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.