പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ വസതിയില്‍ സി.പി.എം-ഡിവൈഎഫ്‌ഐ ആക്രമണം. വി ഡി സതീശന്റെ വസതിയില്‍ അതിക്രമിച്ച് കയറിയ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയില്‍ ആക്രമിച്ച് കയറുകയും സ്റ്റാഫുകളെയും, അവിടെ ഉണ്ടായിരുന്നവരെയും മര്‍ദ്ദിക്കുകയും ചെയ്തു. പറവൂരിലെ പോലീസിന്റെ സാന്നിധ്യത്തിലാണ് ഈ അക്രമം മുഴുവന്‍ അരങ്ങേറിയത്. പിണറായി വിജയന്റെ ഓഫീസിലെ ഉപചാപക സംഘത്തിന്റെ പിന്തുണയോടു കൂടി പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്റെ ഓഫീസും കേന്ദ്രീകരിച്ച് നിരവധി ആയിട്ടുള്ള അധിക്ഷേപങ്ങളും, പ്രകോപനങ്ങളും സിപിഎം നേതൃത്വത്തില്‍ കുറേ നാളുകളായി നടക്കുകയാണ്.
ഈ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണ്. പോലീസ് കാഴ്ചക്കാരായി നില്‍ക്കെ ഡി.വൈ.എഫ്.ഐ – സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ഈ അക്രമത്തിനെതിരെ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പറവൂര്‍ പട്ടണത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കഴിയുന്നത്ര സഹപ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയം കൊണ്ട് അറിയിപ്പ് ലഭിച്ചിട്ടും മാര്‍ച്ചില്‍ പങ്കെടുത്തു.