ലോകായുക്ത ഭേദഗതിയിലും കെ റെയിലിലും എതിര്‍പ്പുമായി സിപിഐ; പാര്‍ട്ടി മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് കാനം

 

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി, കെ റെയില്‍ വിഷയങ്ങളില്‍ എതിർപ്പുമായി സിപിഐ. നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം. ലോകായുക്ത ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിന് സിപിഐ മന്ത്രിമാർക്ക് എതിരെയും യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നു.

വിഷയത്തില്‍ മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിടെ ഇക്കാര്യം അറിയിച്ചെന്നും കൃത്യമായ മറുപടി ലഭിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും മന്ത്രിമാർ പറഞ്ഞു.

ജനങ്ങളോട് യുദ്ധം ചെയ്ത് കെ റെയിൽ പദ്ധതി നടപ്പാക്കേണ്ടെന്നും യോഗം നിലപാടെടുത്തു. ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനോട് വിശദീകരണം തേടാനും യോഗത്തിൽ തീരുമാനമായി.

Comments (0)
Add Comment