കൊവിഡ് ചട്ടലംഘനം; സിപിഎം എംഎല്‍എ ബി സത്യനെതിരെ കേസെടുക്കണമെന്ന് കോടതി

 

തിരുവനന്തപുരം: കൊവിഡ് ചട്ടം ലംഘിച്ച ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യനെതിരെ കേസെടുക്കണമെന്ന് കോടതി. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലീഡർ സാംസ്‌കാരിക വേദി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. ജൂൺ പത്തിന് ആറ്റിങ്ങൽ കുഴിമുക്കിന് സമീപം കാരക്കാച്ചി കുളം നവീകരണ പരിപാടി സിപിഎം സംഘടിപ്പിച്ചിരുന്നു. ഇതിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നിരവധി പേർ പങ്കെടുത്തിരുന്നുവെന്നാണ് പരാതി.  ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ സിജെ രാജേഷ് കുമാർ, വൈസ് ചെയർപേഴ്സൺ ആർഎസ് രേഖ തുടങ്ങി പരിപാടിയിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

 

 

Comments (0)
Add Comment