ഖത്തറില്‍ കോവിഡ് മരണം രണ്ടായി : പുതിയ രോഗികള്‍ 88 ; ആകെ രോഗികളുടെ എണ്ണം 781

Jaihind News Bureau
Wednesday, April 1, 2020

ദോഹ : ഖത്തറില്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 58 വയസ്സുള്ളയാളാണ് മരിച്ചത്. എന്നാല്‍ ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അതേ സമയം പുതിയ 88 രോഗികളെ കൂടി ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 781 ആയി. പുതിയ പതിനൊന്ന് പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 62 ആയി. മൊത്തം 22349 പേരിലാണ് കോവിഡ് പരിശോധനകള്‍ നടത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.