കൊവിഡ്-19 കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി ; രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്‍റ് സ്റ്റഡീസിന്‍റെ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു | Video

 

തിരുവനന്തപുരം: കൊവിഡ് 19 കേരളത്തിലുണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്‍റ് സ്റ്റഡീസ് തയാറാക്കിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ദിരാ ഭവനിൽ പ്രകാശനം ചെയ്തു. ആർ.ജി.ഐ.ഡി.എസ് ചെയർമാൻ രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രന് കൈമാറിയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

‘ദ ഇംപാക്ട് ഓഫ് കൊവിഡ്-19 ഓൺ ഡിഫറന്‍റ് സെക്ടേഴ്സ് ഓഫ് കേരള’ എന്ന പേരിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ സമഗ്രമായ പഠനത്തിന്‍റെ റിപ്പോർട്ടാണ് ആർ.ജി.ഐ.ഡി.എസ് ചെയർമാൻ രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രന് കൈമാറി പ്രകാശനം നടത്തിയത്. ആർ.ജി.ഐ.ഡി.എസ് തയാറാക്കിയ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കോമ്പൻസേഷൻ കേന്ദ്ര സർക്കാർ നൽകാൻ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലൂടെ മുന്നോട്ട് വെക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

ആർ.ജി.ഐ.ഡി.എസ് റിപ്പോർട്ട് നമ്മുടെ കണ്ണ് തുറപ്പിക്കുമെന്നും കൊവിഡ് കാലത്തെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ച
സർക്കാർ സമിതി ഇത് വരെ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശുഷ്കാന്തി കാണിച്ചിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

റിപ്പോർട്ട് പ്രകാശനത്തിന് പിന്നാലെ റിപ്പോർട്ടിന്‍റെ പ്രസക്ത ഭാഗങ്ങൾ പഠനത്തിന്‍റെ കൺവീനർ ഡോ. ബി.എ പ്രകാശ് അവതരിപ്പിച്ചു. മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ, ആർ.ജി.ഐ.ഡി.എസിന്‍റെ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ, ആർ.ജി.ഐ.ഡി.എസ് ഡയറക്ടർ ബി.എസ് ഷിജു, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പാലോട് രവി, തമ്പാനൂർ രവി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

https://www.facebook.com/JaihindNewsChannel/videos/3517668588257810

Comments (0)
Add Comment