ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമം പാളുന്നു

Jaihind Webdesk
Saturday, December 1, 2018

Sabarimala-Plastic

പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാവുകയാണ് ഇരുമുടിക്കെട്ടുകളിൽ സന്നിധാനത്തെത്തുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ.  ഹൈക്കോടതി ശബരിമലയിൽ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണമെന്ന് ഉത്തരവിട്ടിട്ടുള്ളതാണ്. എന്നാൽ ഇരുമുടികെട്ടിനുള്ളിൽ ഇവ ഒഴിവാക്കണമെന്ന നിർദേശം മിക്ക തീർഥാടകരും ഗൗരവമായി എടുക്കുന്നുമില്ല.

പ്ലാസ്റ്റിക് നിരോധനത്തിന് ഇതര സംസ്ഥാനക്കാർക്ക് ഇടയിൽ ഉൾപ്പെടെ ബോധവൽക്കരണം ശക്തമാക്കാനാണ് ബോർഡിന്‍റെ തീരുമാനം. അയ്യപ്പന്‍റെ പൂങ്കാവനത്തെ പരിസ്ഥിതിസൗഹൃദമായി നിലനിർത്താനാണ് ശബരിമലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. കുപ്പിവെള്ള നിരോധനം പോലെ  ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്തരുതെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. പൂജാ വസ്തുക്കൾ പൊതിയുന്ന  കവറും പനിനീർ കുപ്പിയും വലിയ അളവിലാണ് സന്നിധാനത്ത് ഉപേക്ഷിക്കപ്പെടുന്നത്. ഇവ കുടുതലും ഉപയോഗിക്കുന്നതാ
കട്ടെ ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീർഥാടകരും. ശബരിമലയിൽ പുറന്തള്ളുന്ന പ്ലാസ്റ്റിക് നിന്ന് വന്യജീവികൾ ചത്ത സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

https://www.youtube.com/watch?v=BW3nr1lVRTM

ഇരുമുടിക്കെട്ട് പരിശോധിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാൽ  ബോധവൽക്കരണമാണ് പ്രതിവിധിയായി കാണുന്നത്. സന്നിധാനത്ത് ഉൾപ്പടെ പല കച്ചവട കേന്ദ്രങ്ങളിലും പാസ്റ്റിക്കിൽ നിറച്ച പൂജാ സാധനങ്ങൾ വിൽക്കുന്നുണ്ട്.
ഇക്കാര്യത്തിൽ പരിശോധനാ വിഭാഗങ്ങൾ മൗനം പുലർത്തുകയാണ്.