പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള തുക സി ഒ ടി നസീറിന്‍റെ അമ്മ നല്‍കി. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. 2013 ലാണ് സിഒടി നസീറുള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത്. പിന്നീട് മാപ്പ് ചോദിച്ച ഇവര്‍ക്ക് ഉമ്മന്‍ ചാണ്ടി മാപ്പു നല്‍കുകയും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
സിഒടി നസീറിന്‍റെ ഉമ്മയ്ക്ക് നേരിട്ട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ പണം അയച്ചു നല്‍കുകയും വീഡിയോ കോള്‍ ചെയ്തതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി നാമനിര്‍ദ്ദേശ പത്രിക കബറടത്തില്‍ വെച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ചാണ്ടി ഉമ്മന്‍ മടങ്ങിയത്. 11.30ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ഡെവലപ്പ്‌മെന്‍റ് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക.
പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന്പത്രിക സമര്‍പ്പിക്കും കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് പത്രിക സമര്‍പ്പിച്ചിരുന്നു.