സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങി

Friday, June 7, 2019

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ‘സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. റോഷന്‍ ബാബു, ശ്രീജിന്‍ എന്നിവരാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇരുവരെയും റിമാന്റ് ചെയ്തു. റോഷന്‍, ശ്രീജിന്‍ എന്നിവര്‍ നേരത്തെ പിടിയിലായ സി.പി.എം പ്രവര്‍ത്തകരായ അശ്വന്ത്, സോജിത്ത് എന്നിവരുമായി ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്. ഇതിനിടെ പൊലീസ് അന്വേഷിക്കുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അറിയിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്