കേരള സർവകലാശാലയിലെ സ്റ്റുഡന്‍റ്സ് ഇൻഷുറൻസ് പദ്ധതിയിൽ വൻ അഴിമതി.
പദ്ധതിയുടെ പേരിൽ വിദ്യാർഥികളിൽ നിന്നും പിരിച്ചെടുത്തത് ഒരു കോടി എഴുപത്തിയാറ് ലക്ഷം രൂപ. ഇൻഷുറൻസ് കമ്പനിയിൽ നിന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വൻ തുക കമ്മീഷൻ വാങ്ങിയെന്ന ആക്ഷേപവും ശക്തമാണ്.
https://www.youtube.com/watch?v=eSSvZ_P-hl4
2007ലാണ് സ്റ്റുഡന്‍റ്സ് ഇൻഷുറൻസ് പദ്ധതി കേരള സർവകലാശാലയിൽ ആരംഭിച്ചത്. പ്രതിവർഷം 25 രൂപ നിരക്കിലായിരുന്നു പദ്ധതി. എന്നാൽ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബാബുജാൻ 2017ൽ ഈ തുക 240 രൂപയായി വർധിപ്പിച്ചു. പത്തിരട്ടിയോളം വർധനവുണ്ടായിട്ടും ആനുപാതികമായ നേട്ടം വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. ഇൻഷുറൻസ് തുക പുതുക്കിയ ശേഷം നാളിതുവരെയും വിദ്യാർഥികൾക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
അതേ സമയം പദ്ധതി പ്രകാരം യാതൊരു ആനുകൂല്യവും വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്ന് കേരള സർവകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം
ഈ പദ്ധതിയെക്കുറിച്ച് വിദ്യാർഥികൾക്ക് യാതൊരു അറിവുമില്ലെന്നതാണ് വാസ്തവം. ഈ അറിവില്ലായ്മ പ്രയോജനപ്പെടുത്തി സിൻഡിക്കേറ്റ് അംഗങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തുന്നത്.