സർക്കാർ നോക്കുകുത്തി, കാർഷിക വില തകർച്ചയ്ക്കെതിരെ കോണ്‍ഗ്രസ് സമരരംഗത്തേക്ക്; ലഹരി വില്‍പ്പനക്കാരെ നിയന്ത്രിക്കാന്‍ സർക്കാരിന് കഴിയുന്നില്ല: കെ സുധാകരന്‍ എംപി | VIDEO

Jaihind Webdesk
Sunday, December 11, 2022

 

കൊച്ചി: കാർഷിക വില തകർച്ചക്കെതിരെ സമരരംഗത്തിറങ്ങാൻ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന വ്യാപക ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് വില വർധന രൂക്ഷമാകുമ്പോൾ കാർഷിക വിളകളുടെ വില കുത്തനെ കുറയുകയാണ്. കാർഷിക വിളകളുടെ സംഭരണം നടത്താൻ പോലും സർക്കാറിന് കഴിയുന്നില്ല. കാർഷിക മേഖലയെ സംരക്ഷിക്കാൻ കോൺഗ്രസ് സമരരംഗത്തിറങ്ങുമെന്ന് കെപിസിസി പ്രസിഡന്‍റ്  അറിയിച്ചു.

സംസ്ഥാനത്ത് ലഹരി, മാരക വിപത്തായി മാറുന്നു. എന്നാൽ ലഹരി വിൽപ്പനക്കാരെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ല. ലഹരി വ്യാപാരത്തിന്‍റെ പിറകിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയുമാണ്. ജയിലുകളിൽ പോലും ലഹരി വസ്തുക്കൾ യഥേഷ്ടം ലഭിക്കുന്നുണ്ടെന്നും ജയിലുകളിൽ സൂപ്രണ്ടുമാരായി പ്രവർത്തിക്കുന്നത് സിപിഎം ഗുണ്ടകളാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടി പുനഃസംഘടന പെട്ടന്ന് പൂർത്തിയാക്കുമെന്നും പുതുമുഖങ്ങൾ ഉൾപ്പെടെ നേതൃത്വത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായി ചർച്ച നടത്തിയാണ് പുനഃസംഘടന പൂർത്തിയാക്കുകയെന്നും കെ സുധാകരൻ എംപി വ്യക്തമാക്കി.

 

https://www.facebook.com/JaihindNewsChannel/videos/832576568017346