മതനേതാക്കളുടെ യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് ; നര്‍കോട്ടിക് വിവാദത്തില്‍ പ്രശ്നപരിഹാരം ലക്ഷ്യം

തിരുവനന്തപുരം : നര്‍കോട്ടിക് ജിഹാദ്  പരാമര്‍ശത്തിൽ അനുനയ നീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ യോഗം വിളിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. മതസൗഹാർദ്ദം തുടരണമെന്ന നിലപാടാണ് എല്ലാ നേതാക്കളും പ്രകടിപ്പിച്ചത്. ഇതുവരെയുള്ള ചര്‍ച്ചകള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമുദായസ്പർധ ഒഴിവാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിച്ചില്ല. പിണറായി കാണിച്ചത് നിസംഗതയാണെന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. വാസവന്റെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതാണ്. അദ്ദേഹം പാലയ്ക്ക് പോയത് കോൺഗ്രസിനോടുള്ള പോരിനാണ്. പ്രതിബന്ധതയില്ലാത്ത സർക്കാരിന്റെ ഇടപെടലാണ് ഈ വിഷയത്തിൽ കണ്ടതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.‌

സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. മതസമുദായിക നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

Comments (0)
Add Comment