MK SANU| എം.കെ സാനുവിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Sunday, August 3, 2025

സാനുമാഷിന്റെ വിമര്‍ശന സാഹിത്യങ്ങളും സാഹിത്യമേഖലയിലെ സംഭാവനയും നമ്മുടെ ഭാഷയെ ഉജ്ജ്വലമായ പദത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ളതാണെന്നും ചങ്ങമ്പുഴ കവിതകളുടെ യഥാര്‍ത്ഥ വിമര്‍ശനം നക്ഷത്രങ്ങളുടെ സ്‌നേഹപാലനത്തിലൂടെ നമ്മളെല്ലാം വായിച്ച് അനുഭൂദദായകമായ അനുഭവത്തേലേക്ക് പോയതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.

വേര്‍പാടിന്റെ ഈ നിമിഷം വരെ ഞങ്ങളോടെല്ലാം വാത്സല്യം കോരിച്ചൊരിഞ്ഞ് തന്നിട്ടുള്ള ഞങ്ങളുടെയെല്ലാം ഗുരുനാഥനാണ് സാനുമാഷെന്നും എപ്പോഴും സംസാരിക്കുകയും ഒരുപാട് പരുപാടികളില്‍ ഒരുമിച്ച് പങ്കെടുക്കുകയുമൊക്കെ ചെയ്ത ദീര്‍ഘകാലത്തെ അനുഭവമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സംബന്ധിച്ചിടത്തോളം സമസ്ത മലയാളികളുടെയും മനസ്സില്‍  സ്ഥിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭാശാലിയാണ് മാഷെന്നും മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.